Tuesday 18 June 2013

കാതിക്കുടം സമര ചരിത്രം

ചാലക്കുടി പുഴയുടെ തീരത്ത് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടം ഗ്രാമത്തില്‍ 1979ലാണ് കേരള കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് ലിമിറ്റഡ് (കെ.സി.പി.എല്‍) ആരംഭിച്ചത്. ജപ്പാന്‍ ബഹുരാഷ്ട്ര കുത്തകകളായ നിറ്റ ജലാറ്റിനും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും കൈകാാേര്‍ത്താരംഭിച്ച സംരംഭത്തില്‍ പിന്നീട് ജപ്പാന്‍ കുത്തകയായ മിത്സുഭിഷി കോര്‍പറേഷന്‍ വന്നു. സര്‍ക്കാര്‍ ഓഹരികളില്‍ വന്‍ കുറവുവന്നു. പിന്നീട്, കമ്പനിയുടെ പേര് നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (എന്‍.ജി.ഐ.എല്‍) എന്നായി. ഇപ്പോള്‍ ഇതാണ് പേര്. ഗുരുതര മലീനീകരണം കാരണം ഇവിടത്തെ വായുവും ജലവും മണ്ണും വിഷമയമാണ്. മൂന്ന് പതിറ്റാണ്ടിനിടെ നൂറുകണക്കിനാളുകള്‍ ഗുരുതര രോഗങ്ങളാല്‍ മരിച്ചു. കുഞ്ഞുങ്ങളടക്കം ആയിരങ്ങള്‍ ഗുരുതര രോഗങ്ങളിലാണ്.കമ്പനിക്കെതിരായ സമരം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല. കമ്പനി പൂട്ടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൌണ്‍സില്‍ നടത്തുന്ന സമരംതുടര്‍ന്നുകൊണ്ടിരിക്കുന്നു . ഈ ഗ്രാമം നിങ്ങളുടെ കൈത്താങ്ങ് തേടുന്നു. 

No comments:

Post a Comment